പട്ടിക്കാട്: പീച്ചി എസ്.എൻ.ഡി.പി യൂണിയൻ വാർഷികം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. സുബിൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ. സന്തോഷ് സ്വഗതം പറഞ്ഞു. സുഭദ്ര വാസു, മിനി ടീച്ചർ, സി.എ. സേതുമാധവൻ, സിദ്ധാർത്ഥൻ പുശ്ശേരി, കെ.യു. ഷാജി എന്നിവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികളുടെ ലിസ്റ്റ് റിട്ടേണിംഗ് ഓഫീസർ കെ.എ. ഉണ്ണിക്കൃഷ്ണൻ പ്രഖ്യാപിച്ചു.