തൃശൂർ: അർദ്ധ സൈനികരായ ബി.എസ്.എഫുകാർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാകാത്തത് ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു എക്‌സ് ബി.എസ്.എഫ് പേഴ്‌സണൽ വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യ സുരക്ഷയുടെ കാര്യത്തിൽ സൈനികർക്കു തുല്യമായ സേവനമാണ് അർദ്ധ സൈനികരായ ബി.എസ്.എഫും ചെയ്യുന്നത്. സംസ്ഥാന സർക്കാർ നിലവിൽ ബി.എസ്.എഫ് അംഗങ്ങൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ അതേപടി നിലനിറുത്തുമെന്നും വിരമിച്ചു വരുന്ന ഓരോ അർദ്ധ സൈനികർക്കും ഈ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ.കെ. മേനോൻ, സംസ്ഥാന പ്രസിഡന്റ് കുറ്റീരി അസീസ്, സംസ്ഥാന സെക്രട്ടറി എം.കെ. രവി, ജില്ലാ സെക്രട്ടറി നന്ദൻ എറാടത്ത് തുടങ്ങിയവർ പങ്കെടുത്തു. സംഘടനയിലെ മുതിർന്ന അംഗങ്ങളെ മന്ത്രി ആദരിച്ചു.