തൃശൂർ: പൂരത്തോടനുബന്ധിച്ചുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകൾക്ക് കാൽനാട്ടി. ആദ്യം നടുവിലാലിൽ നിർമ്മിക്കുന്ന പന്തലിനും തുടർന്ന് നായ്ക്കനാലിലെ പന്തലിനുമാണ് കാൽനാട്ടിയത്. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, മേയർ അജിത വിജയൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖരൻ, സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി, ഡോ. ടി.എ. സുന്ദർമേനോൻ, കോർപറേഷൻ കൗൺസിലർ എം.എസ്. സമ്പൂർണ എന്നിവരും ദേവസ്വം ഭരണസമിതി അംഗങ്ങളും തട്ടകക്കാരും പങ്കെടുത്തു. കാനാട്ടുകര ദാസനാണ് നടുവിലാൽ പന്തലിന്റെ നിർമ്മാണ ചുമതല. മിണാലൂർ ചന്ദ്രനാണ് നായ്ക്കനാൽ പന്തലിന്റെ നിർമ്മാണം നിർവഹിക്കുന്നത്.