chakkamparambu
ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ നൂറ്റി രണ്ടാമത് വാർഷിക പൊതുസമ്മേളനത്തിൽ പ്രസിഡന്റ് എ.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു

മാള: ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ 102-ാം വാർഷിക പൊതുസമ്മേളനം നടത്തി. സഭ മുൻ പ്രസിഡന്റ് ടി.കെ. നാണുക്കുട്ടന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സഭാ അംഗങ്ങളും ഭാരവാഹികളും അനുസ്മരണ പ്രഭാഷണം നടത്തി. സഭാ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ജി. സുധാകരൻ, കെ.എസ്. ഷാജു, എൻ.എസ്. ലെനിൻ, സി.കെ. പുഷ്പൻ, പി.കെ. സുജൻ, അനിൽകുമാർ, സി.ആർ. പ്രേംദാസ്, ടി.പി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.ആർ. രാധാകൃഷ്ണൻ (പ്രസിഡന്റ്), സി.ജി. സുധാകരൻ (ജനറൽ സെക്രട്ടറി), കെ.എസ്. ഷാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പൊതുയോഗത്തിന് മുന്നോടിയായി സി.എം. തിലക് വൃക്ഷത്തൈ നട്ടു.