gramika

കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ ദേശക്കാഴ്ച 2019 കലാസാംസ്കാരികോത്സവം കുച്ചിപ്പുടി നർത്തകി ഡോ. ശ്രീലക്ഷ്മി ഗോവർദ്ധനൻ ഉദ്ഘാടനം ചെയ്യുന്നു.

മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ ദേശക്കാഴ്ച 2019 കലാ സാംസ്കാരികോത്സവം കുച്ചിപ്പുടി നർത്തകി ഡോ. ശ്രീലക്ഷ്മി ഗോവർദ്ധനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമിക കലാവേദിയുടെ മുപ്പത്തിയൊന്നാം വാർഷികവും അക്കാഡമിയുടെ പതിനൊന്നാം വാർഷികവും സംയുക്തമായാണ് ആഘോഷിച്ചത്. ഗ്രാമിക പ്രസിഡന്റ്‌ ഡോ. വടക്കേടത്ത് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം ലഭിച്ച തുമ്പൂർ ലോഹിതാക്ഷൻ, ഫോക് ലോർ അക്കാഡമി പുരസ്കാരം നേടിയ എ.ഐ. മുരുകൻ ഗുരുക്കൾ എന്നിവരെ ആദരിച്ചു. നടൻ ശ്യാം കാർഗോസ്, സ്വാതി സുധീർ, സിംന ജോസ്, ശ്വേത സുഗതൻ, ഗോപിക വി.സി., ഉണ്ണിമായ എന്നിവരെ അനുമോദിച്ചു. ടി.വി. ശിവനാരായണൻ, കാർത്തികേയൻ മുരിങ്ങൂർ, അശ്വതി പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. പി.കെ. കിട്ടൻ സ്വാഗതവും ടി.ആർ. രമാദേവി നന്ദിയും പറഞ്ഞു...