noushad
നൗഷാദ്

വാടാനപ്പള്ളി: ദേശീയ പാതയിൽ തൃത്തല്ലൂർ ഏഴാം കല്ലിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പൊന്നാനി സൗത്ത് പില്ലർ പള്ളിക്കടുത്ത് കുരിക്കലകത്ത് ബാവയുടെ മകൻ നൗഷാദാണ് (29) മരിച്ചത്. പൊന്നാനി സ്വദേശികളായ ഷെഫീക് (24), ആസിഫ് (22), മുർഷാദ് (24), മൻസൂർ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ നൗഷാദിന്റെ തലച്ചോറ് പുറത്ത് വന്ന നിലയിലാണ്. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അപകടം. നെടുമ്പശേരി വിമാനത്താവളത്തിൽ പോയി തിരിച്ചു വരികയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. വാടാനപ്പള്ളി, തൃപ്രയാർ ആക്ട്‌സ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.