amal
അറസ്റ്റിലായ അമൽ

ചാലക്കുടി: വിൽപ്പനയ്ക്കായി ബൈക്കിൽ കൊണ്ടുവന്ന ഒന്നേകാൽ കിലോ കഞ്ചാവ് മുരിങ്ങൂരിൽ എക്‌സൈസ് സംഘം പിടികൂടി. വിദ്യാർത്ഥിയടക്കം രണ്ട് പേർ അറസ്റ്റിൽ. മുരിങ്ങൂർ സ്വദേശികളായ കുറ്റിപറമ്പൻ അമൽ (20), സാൻജോ നഗർ നെല്ലിശേരി വീട്ടിൽ ലാൽ വർഗീസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലക്കുടി റേഞ്ച് ഉദ്യോഗസ്ഥരും തൃശൂർ ഇന്റലിജൻസ് ബ്യൂറോയും ചേർന്നാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും ആഡംബര ബൈക്കിൽ എത്തിച്ചതാണ് കഞ്ചാവാണ്. ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മുമ്പും സമാന കേസിൽ അറസ്റ്റിലായിട്ടുള്ള വിദ്യാർത്ഥിയായ അമലാണ് സംഘത്തിലെ പ്രധാനി. യൂണിയൻ തൊഴിലാളിയായ ലാൽ വർഗ്ഗീസിനെ കൂടെ ചേർക്കുകയായിരുന്നു. കഞ്ചാവ് ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് നേരിട്ട് വിൽക്കുകയായിരുന്നു ഇവരുടെ രീതി. എക്‌സൈസ് ഇൻസ്‌പെക്ടർ എ. രാധാകൃഷ്ണൻ, അസി. ഇൻസ്‌പെക്ടർ സി.എൽ. വിൻസെന്റ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. ഷിബു, കെ.പി. സുനിൽ കുമാർ, കെ.ജി. നന്ദകുമാർ, പി.വി. ജയൻ, സിവിൽ ഓഫീസർമാരായ ടി.കെ. സന്തോഷ്, എം.ഒ. ബെന്നി, കെ.എസ്. വിപിൻ, ടി.ആർ. വിപിൻരാജ്, എം.എസ്. ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്..