gvr-cheriya-thodu-
ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ചെറിയ തോട് വൃത്തിയാക്കുന്നു.

ഗുരുവായൂർ: പെരുന്തട്ട പ്രദേശത്ത് നിന്ന് ആരംഭിച്ച് അങ്ങാടിത്താഴത്ത് വച്ച് വലിയ തോടിൽ ചേരുന്ന ചെറിയ തോട് നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കൽ ആരംഭിച്ചു. ഇതാദ്യമായാണ് നഗരസഭ ചെറിയതോട് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാന നിർമാണത്തിലും തോടുകളുടെ ശുചീകരണത്തിലും ഉൾപ്പെടുത്തിയാണ് ചെറിയ തോട് വൃത്തിയാക്കുന്നത്. കാന നിർമാണത്തിനും തോടുകളുടെ നവീകരണത്തിനുമായി 17 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഊരാലുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് തോട് വൃത്തിയാക്കുന്നത്. പലയിടത്തും മണ്ണിടിഞ്ഞ് തോട് തൂർന്ന നിലയിലാണ്. അതെല്ലാം നീക്കിയാണ് തോട് വൃത്തിയാക്കുന്നത്.