ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫയർ അസോസിയേഷന്റെ 12ാം വാർഷികവും കുടുംബസംഗമവും മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: കാരുണ്യ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സന്നദ്ധ സംഘടനകൾക്കും ഏറെ ചെയ്യാനുണ്ടെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപെട്ടു. ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫയർ അസോസിയേഷന്റെ 12ാം വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ക്ഷേമ പെൻഷൻ ഉൾപ്പെടെ ക്ഷേമത്തിനായി സർക്കാർ ആയിരക്കണക്കിന് കോടിയാണ് ചെലവഴിക്കുന്നത്. ഇതിനൊപ്പം പൊതു സമൂഹവും സന്നദ്ധ സംഘടകളും കൂടിചേർന്നാൽ സാധുക്കൾക്ക് ഏറെ ആശ്വാസം നൽകാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ മുഖ്യതിഥിയായി. ക്ലബ്ബ് പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കലാകാരന്മാരേയും കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു. എ. സുനിൽകുമാർ, ആസിഫ് പനങ്ങായി, വിലാസ് പട്ടീൽ, പി. സുനിൽകുമാർ, പി.എം. ഷംസുദീൻ, ശിവശങ്കരൻ, വേണുഗോപാൽ വെള്ളക്കട, പി. മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.