തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തലിക് ഫെഡറേഷന്റെ നേതൃത്വത്തിൽ കാത്തലിക് ബാങ്ക് ജീവനക്കാർ ഇന്നും നാളെയും പണിമുടക്കും. ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 58 ആയി വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക, ജീവനക്കാരുടെ അവധി, അലവൻസുകൾ, ലീവ് ഫെയർ കൺസഷൻ തുടങ്ങിയ ആനുകുല്യങ്ങൾ നിഷേധിക്കുന്നതിൽ പിന്തിരിയുക എന്നി ആവശ്യപ്പെട്ടാണ് സമരം.