കൊടുങ്ങല്ലൂർ: തീരദേശ മേഖലയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് പൊതികളുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എറിയാട് പള്ളി കോളനി ഭാഗത്തെ അജ്മൽ, എറിയാട് അറപ്പക്കടവ് സ്വദേശി സുൽഫിക്കർ എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. എം. പ്രവീണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർമാരായ കെ.വി. ജിസ് മോൻ, പി.ആർ. സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ബി. ജബ്ബാർ, അനീഷ് ഇ പോൾ, സനിൽ കുമാർ, സുബാഷ്, സിജാദ് എന്നിവരും എക്സൈസ് പാർട്ടിയിലുണ്ടായിരുന്നു.