തൃശൂർ : തങ്ങാലൂർ ശാന്തിഗിരി ബ്രാഞ്ചാശ്രമത്തിന്റെ പ്രഥമ വാർഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. കിറ്റ് വിതരണം അവണൂർ പഞ്ചായത്ത് വിജയബാബു നിർവഹിച്ചു. ഡോ. പി.വി. കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോവി കുണ്ടുകുളങ്ങര, ബഷീർ ഇശ്‌റഫി, സ്വാമി ജ്യോതിചന്ദ്ര ജ്ഞാന തപസ്വി, പി.സി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.