തൃശൂർ: ജില്ലാ ജനറൽ ആശുപത്രിയിൽ മരം വീണ് ജലവിതരണ പൈപ്പ് പൊട്ടിയത് രാവിലെ ശസ്ത്രക്രിയകളെ അടക്കം പ്രതിസന്ധിയിലാക്കിയെങ്കിലും ഉച്ചയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രശ്നം പരിഹരിച്ചു. ഇന്നലെ പുലർച്ചെയാണ് ആശുപത്രി വളപ്പിൽ മോർച്ചറിക്ക് സമീപത്തെ ജലവിതരണ പൈപ്പ് പൊട്ടിയത്. ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് ജലവിതരണം നിലച്ചത്. ഉടൻ തന്നെ അറ്റകുറ്റപ്പണി തുടങ്ങി. ഉച്ചവരെ രോഗികൾ വെള്ളമില്ലാതെ നട്ടംതിരിഞ്ഞു. മെയിൻ പൈപ്പായതിനാൽ മറ്റ് പൈപ്പുകളെല്ലാം അടച്ച ശേഷമായിരുന്നു അറ്റകുറ്റപ്പണി. പൈപ്പ് വെൽഡ് ചെയ്ത് ഉറപ്പിച്ചതായും രോഗികൾക്ക് മറ്റ് ബുദ്ധിമുട്ടികളൊന്നുമുണ്ടായിട്ടില്ലെന്നും സൂപ്രണ്ട് ഡോ. ശ്രീദേവി പറഞ്ഞു...