kpms

ഐ.കെ. അയ്യപ്പന്റെ ചരമവാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പുഷ്പാർച്ചനക്ക് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് നേതൃത്വം നൽകുന്നു.

​​മാള: സ്വാതന്ത്ര്യ സമര സേനാനിയും കെ.പി.എം.എസ് സ്ഥാപക നേതാക്കളിൽ ഒരാളുമായ ഐ.കെ. അയ്യപ്പന്റെ പന്ത്രണ്ടാം ചരമവാർഷികം മാള യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. വലിയപറമ്പ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ നടത്തി. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുരേന്ദ്രൻ, പി.എസ്. മനോജ്, കെ.കെ. രാജൻ, എം.വി. കുഞ്ഞുകുട്ടൻ എന്നിവർ പ്രസംഗിച്ചു.