കൊടുങ്ങല്ലൂർ: ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം 16 മാസത്തെ ശമ്പള കുടിശിക പണമായി നൽകുമെന്ന വാഗ്ദാനത്തിൽ നിന്നും സർക്കാർ പിന്മാറിയതിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷനിൽ ജീവനക്കാരുടെ പ്രതിഷേധം നടന്നു. സെറ്റോയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ. അലിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരോടുള്ള വെല്ലുവിളിയും വഞ്ചനയും ആണ് സർക്കാരിന്റെ വഗ്ദാന ലംഘനമെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇ.എ. മുഹമ്മദ് ഷെരീഫ്, അജിത്, ദാമു, ഇ.എ. അന്റണി, ജിജു തുടങ്ങിയവർ സംസാരിച്ചു. ഇ.എ. മുഹമ്മദാലി നന്ദി പറഞ്ഞു.