accident-obit-anilan
Accident Obit Anilan

കൊടകര: അവിട്ടപ്പിള്ളിയിൽ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുകൈ സ്വദേശി കരിപ്പാടൻ രാഘവന്റെ മകൻ അനിലൻ (42) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് അപകടം. ഉടനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടിയിലെ യൂണിയൻ തൊഴിലാളിയാണ്. ഭാര്യ: ശ്രീജ. മക്കൾ: ആതിഥ്യൻ, അമൽകൃഷ്ണ.