east-fest-2019

ഫ്രണ്ട്‌സ് ഒഫ് ചെന്ത്രാപ്പിന്നി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈസ്റ്റ് ഫെസ്റ്റ് 2019 ഡാവിൻചി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: ഫ്രണ്ട്‌സ് ഒഫ് ചെന്ത്രാപ്പിന്നി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് ഫെസ്റ്റ് 2019 സംഘടിപ്പിച്ചു. ചിത്രകാരൻ ഡാവിൻചി സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി കെ.കെ. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ഗായകൻ കൊല്ലം ഷാഫി എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്തംഗം ശ്രീദേവി ദിനേഷ്, പി.എ. ഷെമീർ, വി.കെ. മധു എന്നിവർ സംസാരിച്ചു. ചെന്ത്രാപ്പിന്നി ഈസ്റ്റ് യു.പി സ്‌കൂളിലെ ഗുരുനാഥൻമാരെയും പ്രദേശത്തെ കലാകാരൻമാരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് നൃത്തസന്ധ്യ, സംഗീതനിശ, കോമഡി ഷോ എന്നിവ അരങ്ങേറി.