തൃശൂർ: ട്രെയിനിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടി. കടത്തുകാരനെ കണ്ടെത്താനായില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡും റെയിൽവേ ക്രൈം സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇന്റർസിറ്റി എക്‌സ്പ്രസിലെ ജനറൽ കോച്ചിൽ നിന്ന് സീറ്റിന്റെ അടിയിൽ നിന്ന് കഞ്ചാവ് പൊതി കണ്ടെത്തിയത്. എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വി.എൽ ഉമ്മർ, സിവിൽ ഓഫീസർമാരായ അബ്ദുൾ ജബ്ബാർ ഗിരിധരൻ, ക്രൈം സ്‌ക്വാഡ് ആംഗങ്ങളായ സി.പി.ഒ. പ്രദീപ്, എ.എസ്.ഐ സജു എന്നിവരാണ് പരിശോധന നടത്തിയത്...