തൃശൂർ : മുണ്ടൂർ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ സഞ്ചരിച്ചിരുന്ന കൂടുതൽ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ സഞ്ചരിച്ച നാല് ആഡംബര ഇരുചക്ര വാഹനങ്ങളും, ഓട്ടോറിക്ഷയുമാണ് പേരാമംഗലം സി.ഐ എ.എ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. മുണ്ടൂർ വരടിയം പാറപ്പുറത്ത് കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ പിക്കപ്പ് വാൻ കൊണ്ട് ഇടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ 24 ന് ഉണ്ടായ ആക്രമണത്തിലാണ് മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റഫർ, മുണ്ടൂർ സ്വദേശി ശ്യാം എന്നിവർ കൊലപ്പെട്ടത്. ഇരട്ടക്കൊലപാതകവും , ബോംബേറുമായി ബന്ധപ്പെട്ട് ഇതുവരെ പതിനാറ് പേരാണ് അറസ്റ്റിലായത്...