തൃശൂർ: സാങ്കേതിക വിദ്യയുടെ പുതിയ പാഠങ്ങൾ വിദ്യാർത്ഥികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് നൽകുന്ന ഹൈടെക് പരിശീലനം ആദ്യ ബാച്ച് പൂർത്തിയാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നാല് ദിവസമായിരുന്നു പരിശീലനം. സ്‌കൂളുകളിൽ നിലവിലുള്ള 1,418 ലാപ്‌ടോപ്പുകൾ പ്രയോജനപ്പെടുത്തി 98 പരിശീലകരെ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്.
അടുത്ത ബാച്ച് മേയ് 2 ,7, 13 തീയതികളിൽ നടക്കും. ഹയർസെക്കൻഡറി - വി.എച്ച്.എസ്.ഇ അദ്ധ്യാപകർക്കുള്ള പരിശീലനം മേയ് 13 മുതലും ഹൈസ്‌കൂൾ അദ്ധ്യാപകർക്കുള്ള പരിശീലനം മേയ് 17 മുതലും ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന മുഴുവൻ അദ്ധ്യാപകർക്കും ഓൺലൈനായി കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കാം.
ആദ്യബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപകർ 1418
പരിശീലനം ഇവയിൽ
1. മൾട്ടിമീഡിയ പ്രസന്റേഷൻ തയ്യാറാക്കൽ.
2. ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കൽ.
3. ചിത്ര വായന പോലുള്ള ബോധന തന്ത്രങ്ങൾക്ക് ഉതകുന്ന രീതിയിൽ ചിത്രം നിർമ്മിക്കൽ.
4. ഭാഷാ കംപ്യൂട്ടിംഗ്.
ക്‌ളാസ്‌റൂം ഫലപ്രദമാകും
ജില്ലയിൽ ഒന്നുമുതൽ ഏഴുവരെയുള്ള ക്‌ളാസുകളിൽ ഹൈടെക്കാകുന്നതിന്റെ ഭാഗമായി 4698 ലാപ്‌ടോപ്പുകൾ, 4698 സ്പീക്കറുകൾ, 1936 പ്രൊജക്ടറുകൾ, 501 പ്രിന്ററുകൾ, 273 ടിവി എന്നിവ ജൂൺമാസത്തിൽ ലഭ്യമാകുന്ന സാഹചര്യത്തിലാണ് ഫലപ്രദമായ ക്‌ളാസ് റൂം വിനിമയത്തിനായി അദ്ധ്യാപകരെ പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം
കെ. അൻവർ സാദത്ത് (കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ)