കൊടകര: കാവിൽ വാരിയത്തെ കയ്യാലയിൽ സീറോ വേസ്റ്റ് സീറോ വാർമിംഗ് എന്നി വിഷയത്തിലൂന്നി അവധിക്കാലക്യാമ്പിനു തുടക്കം. മണ്ണും മരവും മഴയും മഴക്കാടുകളും കാട്ടറിവും തോടും പുഴകളും കിളികളുമൊക്കെയായി മാലിന്യരഹിത വിഷയത്തിലൂന്നിയ ക്യാമ്പ് 6 വരെ തുടരും. മുളയും കടലാസ്സുകളും മണ്ണും ഇലകളും ഉപയോഗിച്ച് വിവിധ സാമഗ്രികളുണ്ടാക്കാൻ കുട്ടികളെ ക്യാമ്പിലൂടെ പരിചയപ്പെടുത്തും.
ഡൗൺ ടു എർത്ത് എന്ന പേരിലാണ് കുട്ടികൾക്കായി പരിസ്ഥിതിസംഘടനയായ തണൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദൻ പുഴങ്കര മുഖ്യപ്രഭാഷണം നടത്തി. മിനിദാസൻ, എം.ഡി. നാരായണൻ, ആശ രാംദാസ്, എസ്. ഉണ്ണിക്കൃഷ്ണൻ, ഉഷ ഉണ്ണിക്കൃഷ്ണൺ എന്നിവർ സംസാരിച്ചു.