കൊടുങ്ങല്ലൂർ: ദേശീയപാത വികസനത്തിന്റെ പേരിൽ ബി.ഒ.ടി ചുങ്കപ്പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തുള്ള ത്രീഡി വിജ്ഞാപനത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യാൻ നീക്കം. ത്രീഡി വിജ്ഞാപനം നിയമത്തിനും നീതിക്കും നിരക്കാത്തതാണെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നുമാണ് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആവശ്യം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരവും പുനരധിവാസവും മുൻകൂർ ഉറപ്പാക്കുന്നുണ്ട്. ഇക്കാര്യം വിവരാവകാശ പ്രകാരവും കോടതിയിൽ നൽകിയ സത്യവാങ്മൂലവും കൊംപിറ്റന്റ് അതോറിട്ടിയായ ലാൻഡ് അക്വീസിഷൻ ഓഫീസർ ബോധ്യപ്പെടുത്തിയിരുന്നതായി പറയുന്നു. എന്നാൽ ഈവിഷയത്തിൽ നടപടികളൊന്നും സ്വീകരിക്കാതെ ത്രീഡി നോട്ടിഫിക്കേഷൻ ഇറക്കിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഈമാസം രണ്ടിനാണ് കേസിന് അനുകൂലമായ വിധി പ്രഖ്യാപനം വന്നത്. എന്നാൽ ഇത് അവഗണിച്ച് ഏപ്രിൽ പതിനൊന്നിന് സർക്കാർ ത്രീഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയായിരുന്നുവെന്നാണ് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ സി.കെ ശിവദാസൻ ആരോപിക്കുന്നത്. അതിനാൽ കൊടുങ്ങല്ലൂർ സ്‌പെഷ്യൽ ഡെപ്യുട്ടി കളക്ടർ ആൻഡ് കോംപിറ്റന്റ് അതോറിറ്റി, ലാൻഡ് അക്വീസേഷൻ ഓഫീസ്, ദേശീയപാത പ്രോജക്ട് ചെയർമാൻ, ഡയറക്ടർ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ വിജ്ഞാപനം ഇറക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതി നിഷേധത്തിനെതി