മണ്ണംപേട്ട: കെയർ ഹോം പദ്ധതി പ്രകാരം ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രളയ ബാധിതർക്കായി നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽദാനം നടത്തി. വെണ്ടോർ മുല്ലക്കപ്പറമ്പിൽ കുട്ടന്റെ ഭാര്യ അമ്മിണി, കാഞ്ഞൂർ പറപ്പുള്ളി ലോറൻസ് എന്നിവർക്ക് നിർമ്മിച്ച വീടുകളുടെ താക്കോൽദാനം മുകുന്ദപുരം താലൂക്ക് സഹകരണ സംഘം രജിസ്ട്രാർ എം.സി. അജിത് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.കെ. സുബ്രമണ്യൻ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ പി.കെ. ആന്റണി, കെ.സി. പോൾ, എ.എം. സുരേഷ്, പങ്കജവല്ലി, സതി പമ്പാവാസൻ, കെ.എ. ജോർജ്, ബാങ്ക് സെക്രട്ടറി എ.എസ്. ജിനി എന്നിവർ സംസാരിച്ചു.