വടക്കാഞ്ചേരി: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ശ്രീബാലസുബ്രമണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി വിനു ശാന്തി മുഖ്യകാർമികത്വം വഹിച്ചു. തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ സെക്രട്ടറി ടി.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി. 2019 മേയ് 7, 8 തീയതികളിലാണ് ഉത്സവം.