പാഞ്ഞാൾ: പഞ്ചായത്ത് ഗ്രാമീണ വിവിധോദ്ദേശ സഹകരണ സംഘവും സംസ്ഥാന സഹകരണ വകുപ്പും സഹകരിച്ച് കെയർ ഹോം പദ്ധതിയിൽ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി ശ്രീധരന്റെ വീടിന് തറക്കല്ലിടൽ ബാങ്ക് പ്രസിഡന്റ് ജോണി മണിച്ചിറ നിർവഹിച്ചു. ചടങ്ങിൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരായ ശ്രീമതി അംബിക, മുരളി, വാർഡ് മെമ്പർ സി. ഉണ്ണിക്കൃഷ്ണൻ, ഭരണ സമിതി അംഗങ്ങളായ സി.പി. ഗോവിന്ദൻ കുട്ടി, ഗോകുലൻ, എം.പി. മൊയ്തിൻ, ആന്റോ അലക്‌സാണ്ടർ, ഷീജോ മോൻ, നാരായണൻ, ഏല്യാ പി. വർക്കി. സെക്രട്ടറി സീജ ഹരിദാസ് ചടങ്ങിൽ സന്നിഹിതരായി.