ചാവക്കാട്: 31 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വി. സുധീർ ബാബുവിന് യാത്രഅയപ്പ് നൽകി. ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ നടന്ന യാത്രഅയപ്പ് യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എ. സലീം യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഒരുമനയൂർ എ.യു.പി സ്‌കൂൾ മാനേജർ എം. രാമകൃഷ്ണ മേനോൻ മുഖ്യാഥിതിയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, ബാങ്ക് ഡയറക്ടർമാരുമായ പി.കെ. നന്ദകുമാർ, ആച്ചി മോഹനൻ, ഇ.പി. കുര്യാക്കോസ്, എ.ടി. അബ്ദുൽ മുജീബ്, സി.എ. അബ്ദുൽ റസാഖ്, ഒ.വി. വേലായുധൻ, ശശികല പി.കെ, നാദിയ ജാസിം, റംഷി, മുൻ ബാങ്ക് പ്രസിഡന്റ് വി. ഉസ്മാൻ, ഷീല, വിൻസെന്റ് മാസ്റ്റർ, എന്നിവർ സംബന്ധിച്ചു. പ്രസിഡന്റ് എ. സലീം സെക്രട്ടറിയെ പൊന്നാട ചാർത്തി ബാങ്ക് വക ഉപഹാരം സമർപ്പിച്ചു. ജീവനക്കാരുടെ വക ഉപഹാരം വെളിച്ചെണ്ണപടി ബ്രാഞ്ച് മാനേജർ സുധാകരൻ സമർപ്പിച്ചു. ബാങ്ക് ഡയറക്ടർ റാഫി വലിയകത്ത്, അസി. സെക്രട്ടറി ഹെലൻ ജോസഫ് എന്നിവർ സംസാരിച്ചു.