പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. സേവന വിതരണ സംവിധാനങ്ങൾ അന്താരാഷ്ട്രാ ഗുണ നിലവാരത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്തുകൾക്ക് നൽകിവരുന്ന രാജ്യാന്തര അംഗീകാരമാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്. കഴിഞ്ഞ ഒരു വർഷക്കാലമായി പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ഒരേ മനസ്സോടെ നടത്തിയ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഈ അംഗീകാരം. ജനപ്രതിനിധികൾക്കും ജീവനക്കാർക്കും എല്ലാ പൗരന്മാർക്കും ഒരു പോലെ അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിക്കാനായതിൽ എല്ലാവരെയും വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രതി എം. ശങ്കർ അഭിനന്ദിച്ചു.