കയ്പ്പമംഗലം: ലൈബ്രറി കൗൺസിലിന്റെയും പെരിഞ്ഞനം ടാഗോർ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാന്റിലൂടെ ലഭിച്ച പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ടാഗോർ ലൈബ്രറിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സി.സി. ബാബുരാജ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.എസ്.സി ഉദ്യോഗാർത്ഥികളും ലൈബ്രറി അംഗങ്ങളും നാട്ടുകാരും പുസ്തക പ്രദർശനത്തിൽ പങ്കെടുത്തു.