തൃശൂർ : കഞ്ചാവ് കടത്തുകാരായ രണ്ട് പേർ മൂന്നരക്കിലോ കഞ്ചാവുമായി പിടിയിൽ. മഞ്ചേരി സ്വദേശികളായ മറ്റത്തൂർ വീട് സജാദ് (29), റാസോൺ വീട് ഫൈസൽ (36) എന്നിവരെയാണ് പട്ടിക്കാട് വെച്ച് ഷാഡോ പൊലീസ് പിടികൂടിയത്. പത്ത് കിലോയിലധികം കഞ്ചാവ് പലതവണ തമിഴ്‌നാട്ടിൽ നിന്നും പ്രതികൾ കടത്തിയതായി സമ്മതിച്ചു.

ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി രഹസ്യവഴിയിലൂടെ വാഹനമോടിച്ചാണ് കഞ്ചാവ് കടത്ത്. ആവശ്യക്കാർക്ക് ഒരു കിലോ വരെ വിൽക്കും. വാഹന ഡ്രൈവർമാരായ ഇവർ വാടകയ്ക്ക് കാർ എടുത്ത്, കാറിൽ പ്രത്യേക അറകൾ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. സിറ്റി പൊലീസ് ആരംഭിച്ച ഓപറേഷൻ കെന്നബിസ് പരിശോധനയിലാണ് പ്രതികൾ വലയിലായത്. പൊലീസ് നടപ്പിലാക്കിയ സിറ്റിസൺ വാട്‌സ് ആപിൽ വന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ്ചന്ദ്രയുടെ നിർദ്ദേശത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. തൃശൂർ ജില്ലാ ക്രൈംബ്രാഞ്ചും പീച്ചി പൊലീസും റെയ്ഡിന് നേതൃത്വം നൽകി. ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ശ്രീനിവാസന്റെ നേതൃത്വത്തിൽ മണ്ണുത്തി സി.ഐ ശശിധരൻ പിള്ള. പീച്ചി എസ്‌.ഐ മനോജ് കെ. ഗോപി, ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവ്രത കുമാർ, റാഫി, രാഗേഷ് , ഗോപാലകൃഷ്ണൻ , സുദേവ്, ജീവൻ , പഴനി സാമി, ലിഗേഷ് , വിപിൻ ദാസ്, സജീവ് , ജയൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്...