ചെറുതുരുത്തി: കലാനിലയം ഉണ്ണിക്കൃഷ്ണന് സഹൃദയരുടെയും ശിഷ്യരുടെയും ആദരം. പാഞ്ഞാൾ കലാഗ്രാമത്തിലെ ചെണ്ട, ഇടയ്ക്ക കലാകാരനായ കലാനിലയം ഉണ്ണികൃഷ്ണൻ തന്റെ കലാജീവിതത്തിന്റെ നാൽപ്പതാം വാർഷികത്തിലാണ് ശിഷ്യരുടെ ആദരം ഏറ്റുവാങ്ങുന്നത്. മേയ് 3, 4 തീയതികളിൽ നടക്കുന്ന ആദരണ പരിപാടി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ ഉദ്ഘാടനം ചെയ്യും. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് രാജൻ വെട്ടത്ത് അദ്ധ്യക്ഷത വഹിക്കും.

പി.കെ. നാരായണൻ നമ്പ്യാർ ഉപഹാര സമർപ്പണം നടത്തും. കൂടാതെ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖ വ്യക്തികൾ ആണ് രണ്ടുദിവസങ്ങളിലായി ഈ ആദരണ ചടങ്ങിൽ പങ്കെടുക്കുന്നത്. കേളി, കൂടിയാട്ടം, പഞ്ചാരിമേളം, ഇടയ്ക്ക, തായമ്പക, കഥകളി, കച്ചേരി തുടങ്ങി നിരവധി കലാപരിപാടികളും ഈ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികളയെ ഗോദ ശാർമ്മൻ സി.എൻ. പ്രസാദ് ടി.വി 'പാഞ്ഞാൾ അപ്പുകുട്ടൻ ഊര ബത്ത് കലാമണ്ഡലം രാജിവ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.