kar

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഉരുൾ മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ 31 കരകളിൽ നിന്നായി നൂറുകണക്കിന് ദേവീഭക്തർ ദേവീമന്ത്രങ്ങളുരുവിട്ട് നിലത്തുരുണ്ട് നാളെ (തിങ്കൾ)വെളുപ്പിന് 3 മണിയോടെ ക്ഷേത്രത്തിലെത്തി ഉരുൾ സന്ധിപ്പ് നടത്തും. വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും നാദസ്വരവും ഉരുൾ ഘോഷയാത്രയ്ക്ക് പകിട്ടേകും. ശാർക്കര നായർ കരയോഗം, പുതുക്കരി മുക്കാലുവട്ടം ദേവീക്ഷേത്രം (പുതുക്കരി), വലിയകട അണ്ണൻവിളാകം ശിവക്ഷേത്രം, പുളിമൂട്ടിൽക്കടവ് പണ്ടകശാല, പുതുക്കരി മുക്കാലുവട്ടം ദേവീക്ഷേത്രം (കൂട്ടുംവാതുക്കൽ), നാട്ടുവാരം ആൽത്തറമൂട് കേളേശ്വരം, എരുമക്കാവ് തോട്ടവാരം ഒറ്റപ്ലാംമുക്ക് വലിയകട, പടനിലം, കൂന്തള്ളൂർക്കര, അഴൂർ ശ്രീമഹാഗണപതിയാംകോവിൽ, മാർക്കറ്റ് റോഡ് ആറ്റിങ്ങൽ, കിഴുവിലം ഡീസന്റ് മുക്ക് അപ്പൂപ്പൻനട, ചക്കമത്ത് ശ്രീദുർഗാദേവീക്ഷേത്രം, ആറ്റിങ്ങൽ വലിയകുന്ന് ജംഗ്ഷൻ, ജി.വി.ആർ.എം.യു.പി.എസ് ജംഗ്ഷൻ പൗരാവലി മാമം, കടയ്ക്കാവൂർ തെക്കുംഭാഗം, മഞ്ചാടിമൂട് ശിവക്ഷേത്രം, കടകം ശ്യാമളത്തോപ്പ്, ചുമടുതാങ്ങി കരക്കാർ, കോരാണി പുകയിലത്തോപ്പ് കരക്കാർ, ജി.വി.ആർ.എം.യു.പി.എസ്. ജംഗ്ഷൻ മാമം, മുട്ടപ്പലം പൊയ്കയിൽ ശ്രീഭദ്രകാളീക്ഷേത്രം, കുറക്കട മൊട്ടക്കുന്ന് ദേവീക്ഷേത്രം, കുന്നിൽപനയുടെമൂട് ശ്രീഭദ്രാ ഭഗവതി മാടൻക്ഷേത്രം, ബസ് സ്റ്റാന്റ് ചിറയിൻകീഴ്, ഇരപ്പുപാലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുരവൂർ ഒറ്റക്കലിങ്ക് - ഇരട്ടക്കലിങ്ക് കരക്കാർ, പാവൂർക്കോണം തെക്കതിൽ ശ്രീഭദ്രകാളി ദേവീക്ഷേത്രം, വലിയ ഏല, വൈദ്യന്റെ മുക്ക് അപ്പൂപ്പൻനട കരക്കാർ, ആറ്റിങ്ങൽ വീരകേരളപുരത്ത് നിന്ന് ടൗൺ നിവാസികൾ തുടങ്ങിയ കരകളിൽ നിന്നാണ് ഉരുൾ ഘോഷയാത്രകൾ പുറപ്പെടുന്നത്. ക്ഷേത്ര പറമ്പിലേയ്ക്ക് പതിനായിരങ്ങളാണ് ഉരുൾ വഴിപാട്കാരെ കാണാനും ചിറയിൻകീഴിന്റെ ദേശീയ ഉത്സവത്തിൽ പങ്കെടുക്കാനുമായി ശാർക്കരയിൽ എത്തുന്നത്. ഘോഷയാത്ര പുറപ്പെടുന്ന മിക്കവാറും സ്ഥലങ്ങളിലെല്ലാം പ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കും.