editorial-

മാർച്ച് 24 ന് കേരളകൗമുദിയിൽ ''കേരളകൗമുദിയുടെ രാഷ്ട്രീയം" , എന്ന ചീഫ് എഡിറ്ററുടെ മുഖപ്രസംഗം വായിച്ചു. പത്രാധിപരുടെ കാലം മുതൽ ( പതിനേഴ് വയസു മുതൽ) 85 -ാം വയസിനോടടുത്ത് എത്തിയിരിക്കുന്ന ഞാൻ ഇന്നും കേരളകൗമുദിയുടെ സ്ഥിരം വായനക്കാരനാണ്.

ഇതര പത്രങ്ങളും വായിക്കാറുണ്ട്. പക്ഷേ, കേരളകൗമുദിയെപ്പോലെ ഇത്രയും നിഷ്പക്ഷമായ വാർത്തകൾ മറ്റൊന്നിലും കാണാൻ കഴിയുന്നില്ല. പത്രാധിപർക്ക് ശേഷം സംശയമുണ്ടായിരുന്നുവെങ്കിലും, പിന്നീടു തലമുറകൾ പലതു വന്നെങ്കിലും ആ പാരമ്പര്യം ഒരു ചോർച്ചയുമില്ലാതെ ഇന്നും തുടർന്നു കാണുന്നതിൽ നന്ദിയുണ്ട്.

ഡോ.കെ.പി. വിശ്വംഭരൻ,

വൈക്കം

പ്രത്യാശാനിർഭരം

'കേരളകൗമുദി"യുടെ പുതിയ മുഖം പ്രത്യാശാ നിർഭരമാണ്. പ്രസാദപൂർണവും. അക്ഷരഗൗരവവും അന്വേഷണ തൃഷ്ണയും പത്ര ദൗത്യത്തിന് നവകാന്തി പകരും. വരും കാലത്തിന്റെ വാതില്പടിയിലേക്ക് പത്രം നടന്നുകയറുന്നത് കാഴ്ചയുടെ കൗതുകവും വിജ്ഞാന വിനിമയത്തിന്റെ പ്രസാദവുമാവുമെന്ന് വിശ്വസിക്കുന്നു. സഹോദരൻ അയ്യപ്പനും 'കൗമുദി" കെ. ബാലകൃഷ്ണനും എഴുതിയിരുന്ന കാലം

മടങ്ങിവരുന്നതുപോലെ.

ജയൻ വഞ്ചിയൂർ

ഫോൺ: 8086836030