ribbon-worms-

ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം പോയാൽ വീണ്ടും മുളയ്ക്കുന്നതാർക്ക് എന്ന് ചോദിച്ചാൽ സംശയമൊന്നുമില്ലാതെ പറയും -പല്ലി. എന്നാൽ തല പോയാലും പ്രശ്നമില്ലാത്ത ജീവികളുണ്ട്.സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന ഒരു തരം വിരകളാണ് ഈ ഭീകരർ. റിബ്ബൺ വേംസ് എന്ന ഇവ 35 തരമുണ്ട്. അതിൽ 4 എണ്ണത്തിനാണ് ഈ കഴിവ്. ഏറ്റവും രസം അതല്ല തല പോയി വീണ്ടും മുളയ്ക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ അവയവങ്ങളും വീണ്ടും ഉണ്ടാവുന്നു എന്നതാണ്. അതായ്ത് ജിവി മൊത്തം പുതിയ ആളായി എന്ന‌ർത്ഥം. എന്നാൽ തല പോയാലും ഓർമ്മകൾ പഴയതു തന്നെ. അതായ്ത് പഴയ തലച്ചോറിൽ ശേഖരിച്ച് ഓർമ്മകൾക്ക് ഒരു കുഴപ്പവും വരില്ല. ഇതേ വിഭാഗത്തിലെ ചില വിരകൾക്ക് തലയൊഴികെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ മുറിച്ചു മാറ്റപ്പെട്ടാൽ വീണ്ടും വളർത്താൻ കഴിയും. എന്തായാലും പല്ലി മാത്രമല്ല ഹീറോ എന്ന് മനസിലായില്ലേ.