വെള്ളനാട്: വെള്ളനാട് സാരാഭായ് എഞ്ചിനിയറിംഗ് കോളേജ് എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലായതിന് ശേഷമുള്ള കോളേജ് ദിനാഘോഷം നടൻ പൂജപ്പുര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്പേസ് എഞ്ചിനിയേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഡോ.വി.വി. കരുണാകരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. റേഡിയോ ജോക്കി മാഹീൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പവിത്രൻ, ഡയറക്ടർ ആർ.കെ. കൈമൾ, വൈസ് പ്രിൻസിപ്പൽ ഡോ. കോശിമാമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.