newyork-times-1-
വെയിൽസ് രാജകുമാരന്റെ ഇന്ത്യാസന്ദർശന വേളയിൽ നടന്ന ഹർത്താൽ പരാജയപ്പെട്ടു എന്ന് ദി ന്യൂയോർക്ക് ടൈംസിൽ 1921ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്

ബ്രിട്ടീ​ഷ് ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​നീ​ച​മാ​യ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ഉ​യ​ർ​ത്തി​യ​ ​സ​മ​ര​രീ​തി​യാ​യ​ ​ഹ​ർ​ത്താ​ൽ​ ​തീ​ർ​ത്തും​ ​വി​പ​രീ​ത​ഫ​ല​മു​ളവാ​ക്കു​ന്ന​ ​സ​മ​ര​മാ​യി​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ രാ​ഷ്ട്രീ​യ​ ​പ്ര​ബു​ദ്ധ​ത​യും​ ​ഉ​യ​ർ​ന്ന​ ​വി​ദ്യ​ഭ്യാ​സ​യോ​ഗ്യ​ത​യും​ ​സാം​സ്കാ​രി​ക​ ​പു​രോ​ഗ​തി​യും​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​കേ​ര​ള​ത്തി​ന്റെ,​ ​'​സം​സ്ഥാ​ന​ ​ഉ​ത്സ​വം​ " ​എ​ന്ന​ ​രീ​തി​യി​ലേ​യ്ക്ക് ​മാ​റി​ക്ക​ഴി​ഞ്ഞു​ ​ഹ​ർ​ത്താ​ൽ.​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ​ആ​രെ​ന്ന് ​പോ​ലും​ ​അ​റി​യാ​തെ​ ​വാ​ട്സ് ​ആ​പ്പ് ​സ​ന്ദേ​ശ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​ത്രം​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ന്ന​തും​ ​ഇ​വി​ടെ​ ​മാ​ത്രം​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞ​ വി​വ​ര​ക്കേ​ട്.​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ഹ​ർ​ത്താ​ലി​ൽ​ ​കോ​ടി​ക​ളു​ടെ​ ​ന​ഷ്ട​മാ​ണ് ​പൊ​തു​ ​-​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​ക​ൾ​ക്ക് ​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ​ ​ക​ണ​ക്ക് ​അ​തി​ലേ​റെ​ ​വ​രും.

ചരിത്രത്തിലെ ഹർത്താൽ

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ എറ്റവും ഹൃദയഭേദകമായ ഒരേടാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ബ്രീട്ടീഷുകാർക്ക് സംശയം തോന്നുന്ന ആരെയും വിചാരണ കൂടാതെ രണ്ട് വർഷം വരെ തടവിലിടാം എന്ന റൗലറ്റ് നിയമം ബഹുജന പ്രക്ഷോഭത്തിന് വഴിതെളിച്ചു. സർ സിഡ്നി ആർതർ ​ടെ​യ്‌ലർ ​ റൗലറ്റിന്റെ അദ്ധ്യക്ഷതയിൽ പാസാക്കപ്പെട്ട ഈ നിയമം സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനുള്ള ഏറ്റവും കുടില മാർഗമായിരുന്നു. ഒരു പൗരന്റെ അവകാശങ്ങൾക്ക് ഭീഷണിയായ ഈ നിയമം എന്തു വിലകൊടുത്തും എതിർക്കപ്പെടണമെന്ന് ഗാന്ധിജി തീരുമാനിച്ചു. ഈ നിയമത്തെ നിശിതമായി വിമർശിച്ച ഇന്ത്യൻ നേതാക്കൾ ഇതിനെതിരെ ശബ്ദമുയർത്തിയപ്പോൾ അടിച്ചമർത്തൽ നടപടികളുമായി ബ്രിട്ടീഷുകാരും മുന്നോട്ടുപോയി. രോഗകിടക്കയിലായിരുന്ന ഗാന്ധിജി ഈ നിയമം ദുർഭരണത്തിന്റെ ഫലമാണെന്ന് പറഞ്ഞ് ഇന്ത്യയിലെ പത്രങ്ങളിൽ ലേഖനങ്ങളെഴുതി. 'ബ്ളാക്ക് ആക്ട് എന്ന പേരിൽ കുപ്രസിദ്ധമായ ഈ പുതിയ ആയുധത്തെ സാധാരണ രീതിയിൽ നേരിടാൻ കഴിയില്ലെന്ന് മനസിലാക്കിയ ഗാന്ധിജി മുംബയ് ആസ്ഥാനമാക്കി സത്യഗ്രഹസഭ സ്ഥാപിച്ച് സത്യഗ്രഹ സമരത്തിന് രൂപം നൽകി. കിരാതമായ ഈ നടപടിക്കെതിരെ ജനങ്ങൾ കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ച് പ്രതിഷേധിക്കണം എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തു. ജനങ്ങളെ ഉണർത്തണമെന്ന് അറിയാമായിരുന്ന ഗാന്ധിജി പക്ഷേ അക്രമത്തെ പ്രോത്സാഹിപ്പിച്ചില്ല. അതിനാൽത്തന്നെ ഹർത്താലിന് സത്യഗ്രഹത്തിന്റെ രീതികൾ അനുസരിക്കണമെന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചു. ഡൽഹി, ലാഹോർ, അമൃത്‌‌സർ എന്നിവിടങ്ങളിൽ മാർച്ച് 31 നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എപ്രിൽ ആറിനും ഹർത്താൽ ആചരിച്ചു. അങ്ങനെ ഹർത്താൽ സമരരീതി രാജ്യവ്യാപകമായി പ്രയോഗിക്കപ്പെട്ടു. ജാലിയൻവാലാബാഗ് കൂട്ടക്കൊല (1919 ഏപ്രിൽ 13) നടന്നതിന്റെ പിറ്റേന്ന് വിപുലമായരീതിയിൽ ഹർത്താൽ ആചരിക്കപ്പെട്ടു.

19 -ാം നൂറ്റാണ്ടിൽ ഗുജറാത്തിൽ നിലനിന്നിരുന്ന, രാഷ്ട്രീയത്തിൽ ഒട്ടും അധിഷ്‌ഠിതമല്ലാതിരുന്ന സമര രീതിയായിരുന്നു 'ഹട്ത്താൽ' എന്ന ഹർത്താൽ. കടകമ്പോളങ്ങൾ അടച്ചിടുക എന്നാണ് ഈ ഹിന്ദി വാക്കിന്റെ അർത്ഥം. സാമൂഹിക പ്രശ്നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഗുജറാത്തിൽ നിലവിലിരുന്ന ഹട്ത്താൽ എന്ന സമാധാനപരമായ പ്രതിഷേധ രീതിയെ ബ്രിട്ടീഷുകാർക്കെതിരായ അഖിലേന്ത്യാ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് ഗാന്ധി ചെയ്തത്.

98ലെ ബന്ദ് നിരോധനം

രാഷ്ട്രീയ പാർട്ടികളുടെ മൗലികാവകാശമാണ് ബന്ദ് പ്രഖ്യാപനം എന്ന വാദത്തെ തള്ളി 1998ൽ കേരളാ ഹൈക്കോടതി കേരളത്തിൽ ബന്ദ് നിരോധിച്ചു. ഭരണഘടനാ വിരുദ്ധമാണ് ബന്ദ് എന്ന് പറഞ്ഞ ഹൈക്കോടതി നിരോധനം നടപ്പാക്കാൻ സർക്കാറും പൊലീസുമടക്കമുള്ളവർ തയ്യാറാകണമെന്ന് നിർദ്ദേശിച്ചു. ബന്ദ് നടത്തുന്നതിനിടെ അണികൾ ചെയ്യുന്ന പ്രവൃത്തികളിൽ നിന്നൊഴിവാകാൻ നേതാക്കൾക്ക് കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ, ജെ.ബി.കോശി, പി.കെ.ബാലസുബ്രമണ്യം എന്നിവരടങ്ങിയ ഫുൾ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

റെക്കോ‌ർഡിട്ട് കേരളം

100 ഹർത്താൽ വർഷങ്ങൾക്കിടയിൽ ഒരു വർഷം ഏറ്റവുമധികം ഹർത്താൽ നടത്തിയ സംസ്ഥാനമായി കേരളം മാറി. 2018ൽ 98 ഹർത്താലുകളാണ് കേരളത്തിലുണ്ടായത്. ഈ കാരണം കൊണ്ട് 2019 ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കാൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചു. ഈ തീരുമാനം എടുത്ത് അധികം കഴിയുന്നതിന് മുൻപ് തന്നെ പുതുവത്സരത്തിൽ വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ ഹർത്താൽ നടത്തി വീണ്ടും കേരളം ചരിത്രം തിരുത്തി.

ഹർത്താൽ ഇന്ന്

അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒരു സമരമാർഗം അനവസരത്തിൽ ഉപയോഗിച്ച് രാഷ്ട്രീയകക്ഷികൾ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള മാർഗമായി ഹർത്താലിനെ കാണാൻ തുടങ്ങി. കുറെ വർഷങ്ങളായുള്ള ഹർത്താലുകളുടെ ചരിത്രമെടുത്താൽ തന്നെ മനസിലാകും അവയിൽ മിക്കവാറും രാഷ്ട്രീയ കൊലപാതങ്ങളുടെ പേരിൽ നടത്തിയ ഹർത്താലുകളാണെന്ന്.

പേര് പലത്

ബന്ദ്,പണിമുടക്ക് , ഹർത്താൽ പേര് പലതെങ്കിലും നമ്മളൊന്നാണ്. സാധാരണ ജനജീവിതം നിശ്ചലമാക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവുമില്ല. തരാതരം പോലെ രാഷ്ട്രീയക്കാർ ആയുധമാക്കി. ഹ‌ർത്താലിനും പല വിഭാഗങ്ങളായി - ജില്ലാ ഹർത്താൽ, പ്രാദേശിക ഹർത്താൽ, സംസ്ഥാന ഹർത്താൽ...

നിയന്ത്രണം സാധ്യമോ?

ശക്തമായ നിയമനടപടികളിലൂടെ ഹർത്താലിനെ നിയന്ത്രിക്കാം. മുന്നറിയിപ്പില്ലാതെ ഹർത്താൽ നടത്തുന്നതിനെതിരെ ഹൈക്കോടതി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഹർത്താൽ നടത്താനുദ്ദേശിക്കുന്ന സംഘടന/ പാർട്ടി വ്യക്തമായ കാരണങ്ങൾ കാണിച്ച് മുൻകൂട്ടി അപേക്ഷ നൽകണം. പൊതുമുതൽ നശിപ്പിക്കപ്പെട്ടാലോ പൊതുജനങ്ങൾക്ക് നാശനഷ്ടമുണ്ടായാലോ ബന്ധപ്പെട്ട സംഘടന അല്ലെങ്കിൽ പാർട്ടി ഉത്തരവാദിത്വം ഏറ്റെടുക്കണം. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റം ഒരിക്കലും അനുവദിക്കാതെ പ്രതിഷേധങ്ങൾ നടത്താൻ ഏതൊരു ജനാധിപത്യ സമൂഹത്തിലും കഴിയും എന്ന് നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങൾ ഒരു ദിവസത്തെ അക്രമമാകാതെ ജനകീയ പ്രശ്നങ്ങളെ പരിഹരിക്കാനുതകും വിധമാകട്ടെ.




കേരളത്തിലെ നിലവിലുള്ള ഫാസിസത്തിന്റെ രൂപമാണ് ഹർത്താൽ. അക്രമരാഷ്ട്രീയത്തിന്റെ പ്രകടനമായ ഹർത്താൽ ഇല്ലാത്ത പ്രതിഷേധം ജനങ്ങളിലടിച്ചേൽപ്പിക്കുകയാണ്.

എം.എൻ.കാരശ്ശേരി

വ്യക്തമായ ധാരണയില്ലാതെ നടത്തുന്ന ഒരു പ്രക്രിയ മാത്രമാണ് ഹർത്താലുകൾ. അപ്പോഴത്തെ 'മൈലേജി'ന് വേണ്ടി സംഘടിപ്പിക്കുന്ന ഇത് രാഷ്ട്രീയത്തെ തന്നെ വെറുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

രാജു പി നായർ

ജനറൽ കൺവീനർ

സേ നോ ടു ഹർത്താൽ,