ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ലോകം മുഴുവൻ ഐ.പി.എൽ മാച്ചുകൾക്കു പിന്നാലെയാണ്. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ കൂടിയായ വിരാട് കോഹ്‌ലിക്ക് മാച്ചൊന്നും ഒരു പ്രശ്നമല്ലെന്ന് തോന്നുന്നു. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയാണ് ഈ അഭിപ്രായത്തിനു കാരണം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ കളി മൈതാനത്തു നടക്കുമ്പോഴാണ് ക്യാപ്ടൻ കൂടിയായ കോഹ്‌ലി ബോളിവുഡ് ഹോട്ട് സണ്ണി ലിയോണിനൊപ്പം വിമാനത്താവളത്തിൽ നടക്കുന്ന വീഡിയോ വന്നത്. ആരാധകർ ഒന്നരമ്പരന്നപ്പോഴല്ലേ കാര്യം വ്യക്തമായത്. അത് ഒറിജിനൽ കോഹ്‌ലിയല്ല, അപരനാണ്. ഒരു നിമിഷം സണ്ണി പോലും അമ്പരന്നു എന്ന അടിക്കുറിപ്പിലാണ് വീഡിയോ വൈറലായി മാറിയിരിക്കുന്നത്. കണ്ടാൽ ശരിക്കും കോഹ്‌ലിയെ പോലെതന്നെയുണ്ട്. എയർപോർട്ടിൽ സണ്ണിക്കൊപ്പം ലഗേജുമായി നടക്കുന്നതാണ് വീഡിയോയിലുള്ളത്. സണ്ണിയുടെ മാനേജരാണ് കൂടെയുണ്ടായിരുന്നതെന്നാണ് ചിലർ പറയുന്നത്. എന്തായാലും വീരാട് കോഹ്‌ലിയുമായി അത്രയധികം സാമ്യമുള്ള വ്യക്തി തന്നെയാണ് വീഡിയോയിലുള്ളത്. കോഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ഷെട്ടിക്കും അപരത്തി കാരണം പണി കിട്ടിയിട്ടുണ്ട്.അന്നൊരു അമേരിക്കൻ ഗായികയാണ് അനുഷ്കയുടെ ഫോട്ടോ കോപ്പിയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത്.
ക്യാപ്ഷൻ: സണ്ണി, കോഹ്‌ലി, വീഡിയോയിൽ നിന്ന്