ന്യൂഡൽഹി: ജീവിതത്തിൽ തളർന്നു പോകുന്നവർക്കും തോറ്റുപോയെന്നു ചിന്തിക്കുന്നവർക്കും പ്രചോദനമാണ് ലക്ഷ്മി അഗർവാളിന്റെ ജീവിതം. പതിനഞ്ചാം വയസിൽ ആസിഡ് ആക്രമണ്ത്തിൽ മുഖം തകർന്നിട്ടും ലക്ഷ്മി തന്റെ ജീവിതം വിജയകരമായി മുന്നോട്ടു നയിച്ചു. ലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലെത്താനുള്ള ചിത്രീകരണവും നടക്കുകയാണ്. ദീപിക പദുകോണാണ് ലക്ഷ്മിയായി വെള്ളിത്തിരയിലെത്തുന്നത്. ഇതിനിടെ ലക്ഷ്മിയുടെ കിടിലൻ ഒരു നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാഗി എന്ന് ചിത്രത്തിലെ ഛം ഛം എന്ന് ഗാനത്തിനാണ് ലക്ഷ്മി ചുവടുവച്ചത്. .
15 വയസുള്ളപ്പോൾ 32 കാരന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമം ഉണ്ടായത്. ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന ലക്ഷ്മി ആസിഡ് ആക്രമണങ്ങൾക്കെതിരെ പോരാടുകയാണ്. ഇവർക്ക് നിരവധി പുരസ്‌കാരങ്ങളും ആദരവും ലഭിച്ചിട്ടുണ്ട്.