പാറശാല: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള കന്നുകാലികളുടെ കടത്ത് സജീവമാകുന്നു. വേനൽ കടുത്തതോടെ തമിഴ്നാട്ടിലെ ജലക്ഷാമവും കന്നുകാലികൾക്ക് വേനൽകാലത്ത് ഉണ്ടാവുന്ന രോഗങ്ങളും കാരണം കന്നുകാലികളെ കേരളത്തിലേക്ക് കയറ്റി അയയ്ക്കുകയാണത്രേ. ഇങ്ങനെ എത്തുന്ന കന്നുകാലികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധനയും ഉണ്ടാവാറില്ല. വേനൽ കടുക്കുമ്പോൾ അമിതമായ പനി, നെഞ്ചടപ്പൻ,കരളടപ്പൻ,കുളമ്പ് രോഗം,വയറിളക്കം, മടിനീര് എന്നിവ പശുക്കൾക്കുണ്ടാകാറുണ്ട്. കൂടാതെ തീറ്റയെടുപ്പും കുറവായിരിക്കും. പാൽ ചുരത്താതെയുമുള്ള മടിനീര് കാരണം 100 ൽ 85 ശതമാനം പശുകളും ചത്തുപോകാറുണ്ട്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് വരുമ്പോൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർ നൽകുന്ന സീൽ മാത്രമാണ് ആകെയുള്ള നിയന്ത്രണം. മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനകൾ നാമമാത്രമാണെന്ന ആക്ഷേപവും ശക്തമാണ്. രോഗബാധിതരായ കന്നുകാലികളെ തമിഴ്നാട്ടിൽ നിന്നും വാങ്ങി കേരളത്തിലെ വിപണികളിലെത്തിച്ച് കൊള്ള ലാഭം കൊയ്യുന്ന സംഘങ്ങളാണ് കടത്തിനു പിന്നിലുള്ളത്. ഇങ്ങനെ കടത്തിക്കൊണ്ടു വരുന്നതിൽ പകുതിയും സ്വകാര്യ മാംസ വിപണന കേന്ദ്രങ്ങൾ വഴി ഹോട്ടലുകളിൽ എത്തിപ്പെടു
ന്നുണ്ട്. കൃത്യമായ പരിശോധനകളില്ലാത്തതുകാരണം കന്നുകാലിക്കടത്ത് യഥേഷ്ടം നടക്കുകയാണ്. നടപടിയെടുക്കേണ്ടവർ തന്നെ ഇതിനൊക്കെ ഒത്താശ ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.