നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് കാര്യാലയം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ:എസ്. സുരേഷ്, കേരള കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ,
ഡോ. അതിയന്നൂർ ശ്രീകുമാർ, സനൽകുമാർ, നാരായണൻ, അഡ്വ. രഞ്ചിത്ത് ചന്ദ്രൻ, രാജ്മോഹൻ,
അഡ്വ. പൂഴികുന്ന് ശ്രീകുമാർ, ആശ്രമം പ്രശാന്ത്, മഞ്ചത്തല സുരേഷ്, കാരോട് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ബി.ഡി.ജെ.എസ് വർക്കിംഗ് പ്രസിഡന്റ് നെയ്യാറ്റിൻകര രാജകുമാർ സ്വാഗതം പറഞ്ഞു.