vld-1-

വെള്ളറട: ദേശീയ ജനാധിപത്യ സഖ്യം പാറശാല മണ്ഡലം കൺവെൻഷൻ കുന്നത്തുകാലിൽ ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. ബി. ജെ. പി പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് കൊല്ലയിൽ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് അഡ്വ: എസ്. സുരേഷ്, ദേശീയ സമിതി അംഗം കരമന ജയൻ, കാമരാജ് കോൺഗ്രസ് നേതാവ് ശ്യാംലിജോ, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി രാജ് കുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ എൻ.പി. ഹരി, പാപ്പനംകോട് സജി, പാറശാല ബാലചന്ദ്രൻ, അരുവിയോട് സജി, അഡ്വ: മഞ്ചവിളാകം പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.