വർക്കല: താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാകുന്നു.

ഉയർന്ന പ്രദേശങ്ങളിലും കോളനികളിലുമാണ് ജലക്ഷാമം രൂക്ഷമായത്.പൊതു ടാപ്പുകളിൽ നിന്നും ഗാർഹികേതര ആവശ്യങ്ങൾക്കായി ജലം അമിതമായി ശേഖരിക്കുന്നതും പ്രശ്നം സങ്കീർണമാക്കുന്നു.കൂടാതെ ജലമോഷണവും തുടരുകയാണ്.നിർമ്മാണ മേഖലയിലേക്കായി കിണറുകൾ, പൊതു ടാപ്പുകൾ എന്നിവിടങ്ങളിൽ നിന്നും വെള്ളം മോട്ടർ ഉപയോഗിച്ച് ടാങ്കറുകളിൽ ശേഖരിക്കുകയാണ്.ഒപ്പം വെള്ളക്കച്ചവട മാഫിയയും തഴച്ചു വളരുകയാണ്. രാത്രികാലങ്ങളിലാണ് ജലമോഷണം ഏറെയും നടക്കുന്നത്. കഴിഞ്ഞ വേനൽകാലത്ത് വർക്കലയിൽ വെള്ളം കിട്ടാത്തതിന്റെ കാരണം അന്വേഷിച്ച ഉദ്യോഗസ്ഥർ അനവധി ജലമോഷണ സംഭവങ്ങൾ കണ്ടെത്തിയിരുന്നു. മണമ്പൂരിലെ കുളമുട്ടം പ്രദേശവും വേനലിന്റെ കാഠിന്യത്തിലാണ്.ഒരുഭാഗത്ത് ജനം വെള്ളം കിട്ടാതെ വലയുമ്പോൾ മറുഭാഗത്ത് വെള്ളം ചോർത്തുന്ന സംഘങ്ങൾ സജീവമാണ്. പൊതുടാപ്പുകളിൽ നിന്ന് അനധികൃതമായി ഹോസ് പൈപ്പ് വഴി വെളളം ഊറ്റി എടുക്കുന്നത് തടഞ്ഞാൽ തന്നെ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി നടക്കുന്ന ജലമോഷണം തടയാനെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ചിലർ ഭീഷണി മുഴക്കുന്നതായും പരാതിയുണ്ട്.

ഇവിടെ വെള്ളം കിട്ടുന്നില്ലാ...

വെട്ടൂർ മണമ്പൂർ

ഒറ്റൂർ  ഇലകമൺ

ഇടവ  ചെമ്മരുതി,

ചെറുന്നിയൂർ

 മുനിക്കുന്ന്, അഴുക്കൻവിള, കുഴിവിള, പുളിമൂട്, തൊട്ടിൽറോഡ്, എരുക്കുവിള, ചെറുന്നിയൂർ പഞ്ചായത്തിലെ നാച്ചിവിളാകം, കോയിക്കൽകുന്ന്, വലിയമേലതിൽ ക്ഷേത്രപരിസരം

പ്രതികരണം:

ജലമോഷണവും ദുരുപയോഗവും ചെയ്യുന്നവർെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഇത്തരം നടപടികൾ ശ്രദ്ധയിൽപെട്ടാൽ വാട്ടർ അതോറിട്ടിയെ അറിയിക്കേണ്ടതാണ്.

രാജേഷ് ഉണ്ണിത്താൻ, അസി.എക്സി. എഞ്ചിനീയർ ജലഅതോറിട്ടി വർക്കല

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
കിണർ ക്ലോറിനേറ്റ് ചെയ്യുക

വേവിക്കാത്ത ഭക്ഷണം ഒഴിവാക്കുക
ശുദ്ധമെന്ന് ഉറപ്പുള്ള വെള്ളം മാത്രം ഉപയോഗിക്കുക

കിണർ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കുക

കോളിഫോം ബാക്ടീരിയ ഇല്ലെന്ന് ഉറപ്പുവരുത്തുക