fir
ഐസക്ക് അലക്സാണ്ടർ..

പുനലൂർ : ഇസ്‌തിരിക്കടയ്‌ക്ക് തീ പിടിച്ച് ഉറങ്ങിക്കിടന്ന ഉടമ വെന്തുമരിച്ചു. പുനലൂർ രാംരാജ് തിയേറ്ററിന് സമീപം കാഞ്ഞിയിൽ വീട്ടിൽ ഐസക് അലക്‌സാണ്ടറാണ് (68) മരിച്ചത്. ഓട് മേഞ്ഞ കടയ്‌ക്കും വീടിനുമാണ് തീ പിടിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. സംഭവസമയത്ത് ഐസക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുണികളും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തിയാണ് സമീപത്തെ കടകളിലേക്ക് തീ പടരാതെ നിയന്ത്രിച്ചത്.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. പുനലൂർ സി.ഐ മോഹൻദാസിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റ് വിദഗ്‌ദ്ധരും പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോടച്ചറിയിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് സി.ഐ അറിയിച്ചു. ഭാര്യ : ഹെലൻ. മക്കൾ : അഭിലാഷ് ഐസക്, ആദർശ് ഐസക്.