തിരുവനന്തപുരം: ചെന്നൈ ഡിവിഷനിലെ ആർക്കോണം -തക്കോലം ലൈൻ കമ്മിഷനിംഗുമായി ബന്ധപ്പെട്ട എൻജിനിയറിംഗ് ജോലികൾ നടക്കുന്നതു കാരണം
5, 9 തീയതികളിൽ ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 22207 നമ്പർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എ.സി.എക്സ്‌പ്രസ്, ഏപ്രിൽ 7, 10 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള 22208നമ്പർ ചെന്നൈ സെൻട്രൽ എ.സി.എക്സ്‌പ്രസ് എന്നിവ റദ്ദാക്കി.
6, 13 തീയതികളിൽ തിരുവനന്തപുരത്ത് നിന്നുള്ള 12698 നമ്പർ തിരുവനന്തപുരം - ചെന്നൈ സെൻട്രൽ എക്സ്‌പ്രസ് ജോലാർപേട്ടയിൽ യാത്ര അവസാനിപ്പിക്കും.
7, 14 തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട 12697 നമ്പർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്‌പ്രസ് വൈകിട്ട് 6.20 ന് ജോലാർപേട്ടയിൽ നിന്നാണ് പുറപ്പെടുക.
ഹൗറയിൽ നിന്ന് 13 ന് പുറപ്പെടേണ്ട 22877 നമ്പർ ഹൗറ- എറണാകുളം അന്ത്യോദയ എക്സ്‌പ്രസ് സൗകര്യപ്രദമായ സ്റ്റേഷനിൽ 30 മിനിട്ട് നിറുത്തിയിടും.
ചെന്നൈ സെൻട്രലിൽ നിന്ന് 14 ന് ഉച്ചയ്ക്ക് 3.25 ന് പുറപ്പെടേണ്ട 12695നമ്പർ ചെന്നൈ സെൻട്രൽ -തിരുവനന്തപുരം എക്സ്‌പ്രസ് 7.25 നേ പുറപ്പെടുകയുള്ളൂ.
5 ലെ കൊല്ലം-വിശാഖപട്ടണം പ്രതിവാര എക്സ്‌പ്രസ്, 7 ലെ നാഗർകോവിൽ -ചെന്നൈ പ്രതിവാര എക്സ്‌പ്രസ്, 8 ലെ ബിലാസ്‌പൂർ-എറണാകുളം എക്സ്‌പ്രസ്, 9 ലെ അന്ത്യോദയ-ഹൗറ എക്സ്‌പ്രസ്, 13 ലെ സി.എസ്.ടി. മുംബൈ - നാഗർകോവിൽ എക്സ്‌പ്രസ്, 14 ലെ നാഗർകോവിൽ സി.എസ്.എം.ടി-മുംബൈ എക്സ്‌പ്രസ് എന്നിവ വഴിതിരിച്ച് വിടും.