goa-bjp

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആർ.കെ. സിംഗും ഒൻപതിനെത്തും. അമേതിയിൽ രാഹുലിന്റെ എതിരാളിയാണ് സ്മൃതി ഇറാനി. രാഹുലിന്റെ രണ്ടാം മണ്ഡലമായ വയനാട്ടിൽ സ്മൃതി എൻ.ഡി.എ സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനെത്താൻ സാദ്ധ്യതയുണ്ട്. കൃത്യമായ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാകുന്നതേയുള്ളൂ എന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.

സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിംഗ് 13നും നിതിൻ ഗഡ്കരി 15നും നിർമ്മലാ സീതാരാമൻ 16നും പീയൂഷ് ഗോയൽ 19നും മുഖ്താർ അബ്ബാസ് നഖ്‌വി 20നും കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21ന് പ്രചാരണത്തിനെത്തും. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എട്ടിനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ നാലിനും സംസ്ഥാനത്ത് പര്യടനം നടത്തും.