തിരുവനന്തപുരം: ഏപ്രിൽ 27, 28 തീയതികളിൽ നടത്താനിരുന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ തീയതി മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മേയ് രണ്ട്, മൂന്ന് തിയതികളിലേക്കാണ് പരീക്ഷ മാറ്റിയത്. എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പർ (ഫിസിക്സ് ആൻഡ് കെമിസ്ട്രി) മേയ് രണ്ടിന് രാവിലെ 10മുതൽ 12.30വരെയാണ്.
രണ്ടാം പേപ്പർ (മാത്തമാറ്റിക്സ്) മേയ് 3ന് രാവിലെ 10മുതൽ 12.30വരെ നടത്തും. 14 ജില്ലാ കേന്ദ്രങ്ങളിലും മുംബയ്, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലും പ്രവേശനപരീക്ഷ ഇതേദിവസമായിരിക്കും. ഫോൺ- 0471-2332123, 2339101, 2339102, 2339103, 2339104.
ഏപ്രിൽ 27ന് നാഷൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിക്ക് കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്ക് നാഷനൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവേശന പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.