തിരുവനന്തപുരം: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബുധനാഴ്ച വൈകിട്ടോടെ അദ്ദേഹം കോഴിക്കോട്ടെത്തുമെന്നാണ് സൂചന. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായേക്കും. മണ്ഡലത്തിൽ ഏതെങ്കിലും കേന്ദ്രത്തിൽ റോഡ് ഷോയും ഉദ്ദേശിക്കുന്നതായി അറിയുന്നു. നാലിന് ഉച്ചയ്ക്ക് 12 മണിയോടെ വയനാട് കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനാണ് ഇതിന്റെ നടപടിക്രമങ്ങൾ തയ്യാറാക്കാനുള്ള ചുമതല.