നെടുമങ്ങാട്: എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. എ.സമ്പത്തിന്റെ വിജയത്തിനായി മണ്ഡലം അടിസ്ഥാനത്തിൽ വിദ്യാർത്ഥി സ്‌ക്വഡ് രൂപികരിച്ചു പ്രവർത്തന രംഗത്തിറങ്ങാൻ കേരള വിദ്യാർത്ഥി ജനത മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.ജനതാദൾ (എസ്) മണ്ഡലം പ്രസിഡന്റ്‌ കരിപ്പൂര് വിജയകുമാർ ഉദ്ഘാടനം ചെയ്തു. കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ്‌ വി എസ് സുധീഷ് അദ്ധ്യക്ഷത വഹിച്ചു.ജനതാദൾ (എസ് ) മണ്ഡലം സെക്രട്ടറി ടി.സാജൻ, കേരള വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറി ഋത്വിക് രാജീവ്‌ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി മുബിൻ എൻ എസ് (പ്രസിഡന്റ്‌), അഖിൽ കെ (വൈസ് പ്രസിഡന്റ്‌ ),അൽ അമീൻ ( ജനറൽ സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു