തിരുവനന്തപുരം: 32 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ജനറൽ റിക്രൂട്ട്‌മെന്റ് - മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ, തിയേറ്റർ ടെക്‌നിഷ്യൻ, ഡെന്റൽ മെക്കാനിക്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ലക്ചറർ ഇൻ മൈക്രോബയോളജി. സാങ്കേതിക വിദ്യാഭ്യാസ വകു പ്പിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് (പോളിടെക്‌നിക്കുകൾ), ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സിൽ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ, ഹാർബർ എൻജിനിയറിംഗിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് രണ്ട്/ഓവർസീയർ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ).
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന്, ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർ.
എൻ.സി.എ.-മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് രണ്ട്, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ വീണ, ലക്ചറർ ഇൻ അറബിക്, ലക്ചറർ ഇൻ ഫിസിക്‌സ്, ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, വിവിധ വകുപ്പുകളിൽ സർജന്റ് തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.