പ്രുഫുൽ ഫിഫയിലേക്ക്
ന്യൂഡൽഹി : ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സാദ്ധ്യതയേറി. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിൽ നിന്നുള്ള അഞ്ച് പ്രതിനിധികളിൽ ഒരാളായാണ് പ്രഫുൽ ഫിഫയിലേക്ക് എത്തുക. ഈ മാസം ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും എൻ.സി.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ.
മനു സാഹ്‌നി ഐ.സി.സിയുടെ സി.ഇ.ഒ
ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യക്കാരനായ മനു സാഹ്നി ചുമതലയേറ്റു. ജൂലായിൽ ഡേവ് റിച്ചാർഡ്‌സൺ സ്ഥാനമൊഴിയുന്നതുവരെ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കും. ഇ.എസ്.പി.എൻ-സ്റ്റാർ സ്പോർട്സിന്റെ മുൻ എം.ഡിയാണ് സാഹ്‌നി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആഡിറ്റ് കമ്മിറ്റിയിലും അംഗമാണ്.
ബിനോയ് ജോസഫ് വൈസ് പ്രസിഡന്റ്
വുഷു അസോസിയേഷൻ ഒഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റായി ബിനോയ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വുഷു അസോസിയേഷൻ പ്രസിഡന്റും കേരള ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറുമാണ്.