മൂന്നു വർഷത്തെ പ്രയത്നം, 494 പരീക്ഷണങ്ങൾ.. എഡിസൺ ബൾബ് കണ്ടുപിടിച്ചതിന്റെ കണക്കാണോ ഇതെന്ന് ദയവായി ചോദിക്കരുത്. ഇത് ഒരു പെർഫ്യൂം ഉണ്ടാക്കിയ കഥയാണ്. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ ഒരു കേക്കുണ്ടാക്കിയ കഥ പോലെ.. ഇത് വെറും പെർഫ്യൂമല്ല, ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ പെർഫ്യൂം. 12 മണിക്കൂർ വരെ ഇതിന്റെ മണം ഒട്ടുംപോകാതെ ശരീരത്തിൽ നിൽക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. രത്നങ്ങളും വജ്രങ്ങളും കൊണ്ടലങ്കരിച്ച ഒരുമീറ്റർ നീളമുള്ള കുപ്പിയിൽ ദുബായിലെ പാർക്ക് അവന്യുമാളിലാണ് ഇത് പ്രദർശനത്തിന് വച്ചത്. അറേബ്യയിലെ ഏറ്റവും പ്രശസ്ത അത്തർ നിർമ്മാണ സ്ഥാപനമായ നബീലാണ് 'ഷുമുഖ്' എന്ന് പേരിട്ടിരിക്കുന്ന ഈ പെർഫ്യൂം നിർമ്മിച്ചിരിക്കുന്നത്. ഓർഡർ ചെയ്താൽ അപ്പോൾതന്നെ ഇത് കിട്ടുമെന്ന് വിചാരിക്കണ്ട, കാത്തിരിക്കേണ്ടിവരും. 4 മുതൽ 6 മാസം വരെ. ദുബായിലുള്ള സ്വന്തക്കാരോടോ കൂട്ടുകാരോടോ പറഞ്ഞ് ഇത് ഓർഡർ ചെയ്ത് വാങ്ങാം എന്ന ആഗ്രഹമുണ്ടെങ്കിൽ വില കേട്ടോളൂ... 8 കോടി 50 ലക്ഷം രൂപ!! എങ്ങനെയുണ്ട് ഈ പെർഫ്യൂം.. സൂപ്പറല്ലേ..